പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് അങ്കണവാടികളില്‍ ജോലി നേടാൻ അവസരം

പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് അങ്കണവാടികളില്‍ ജോലി നേടാൻ അവസരം
എറണാകുളം : വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിൻറെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടാകും.അപേക്ഷകര്‍ എസ്.എസ്.എല്‍.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കണം.

പൂരിപ്പിച്ച അപേക്ഷ നവംബര്‍ നാലിന് വൈകിട്ട് 5 മണി വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസ്സിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും
ഫോണ്‍:9387162707,7012603724,97474

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain