മിൽമ അസിസ്റ്റൻ്റ് ഡെയറി ഓഫിസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, അസിസ്റ്റൻ്റ് ഡെയറി ഓഫിസർ ഒഴിവിലേക്ക് ഇൻ്റർവ്യു വഴി കരാർ നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത: B Tech ( ഡെയറി ടെക്നോളജി/ ഡെയറി സയൻസ് &. ടെക്നോളജി)
പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 43,500 രൂപ

ഇന്റർവ്യൂ തീയതി: നവംബർ 7
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


🔺കോട്ടയം: വാഴൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ കറുകച്ചാൽ, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള എസ്.സി. പ്രമോട്ടർ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

നവംബർ എട്ടിന് രാവിലെ 11-ന് കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ.കറുകച്ചാൽ, ചിറക്കടവ് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain