വയനാട് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൊട്ടിയോട്ടുകുന്ന് ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
കൊറ്റിയോട്ടുകുന്ന് ഉന്നതിയില്‍ താമസിക്കുന്ന പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ ആറിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
🔰മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ഊരകം ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 11ന് വൈകിട്ട് 5 മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്.
അപേക്ഷ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി അസി. കമ്മീഷണര്‍ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.