ജനനി, സീതാലയം, ആയുഷ്മാൻ ഭവഃ എന്നീ പദ്ധതികളിൽ മൂന്ന് ഒഴിവാണ് ഉള്ളത്.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ എ ക്ലാസ്സ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴിൽ 3 വർഷം ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
▪️പ്രായപരിധി 45 വയസ്സിന് താഴെ.
▪️പ്രതിമാസം 18,390 രൂപ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവർ ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം dmohomoeotvm@kerala.gov.in എന്ന ഐഡിയിലോ നേരിട്ടോ അയക്കുക.
ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.
🛑കുക്ക് ജോലി ഒഴിവ്
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഹോസ്റ്റലിൽ കുക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് നവംബർ 11ന് രാവിലെ 10.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 04812961775
🛑കെയർ ടേക്കർ നിയമനം
ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ കീഴിലെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ കെയർടെക്കറെ അവിശ്യമുണ്ട്. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ നവംബർ എട്ടിന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ വേണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ. 04772245673. ഇമെയിൽ zswalp@gmail.com