ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വിവിധ ഒഴിവുകളിൽ തൊഴില്‍ മേള നടത്തുന്നു

വിവിധ ഒഴിവുകളിൽ തൊഴില്‍ മേള നടത്തുന്നു

പത്തനംതിട്ട :വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി യില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ),


ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല്‍ തെറപ്പിയില്‍ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, ഗോള്‍ഡ് സ്മിത്ത് യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം പങ്കെടുക്കാം.

2) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും.

ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 27 നും ജനറൽ സർജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 28 നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും.താൽപര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain