പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷകളും, അനുബന്ധരേഖകളും നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറ ക്ടറുടെ ഓഫീസിലോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഓഫീസിലോ ലഭിക്കും.
2) കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്.
ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്,
വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം.
3) തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നു.
40 വയസ്സിന് താഴെയുള്ള ബി.എച്ച്.എം.എസ്., ടി.സി.എം.സി. രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ലിങ്കിലൂടെ ഡിസംബര്‍ 7 ന് വൈകീട്ട് 5 നകം രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക്, സമയം, തീയതിയും മറ്റു വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കും