ജില്ലാ ഹോമിയോ ആശുപത്രിയിൽ വിവിധ അവസരങ്ങൾ

ജില്ലാ ഹോമിയോ ആശുപത്രിയിൽ വിവിധ അവസരങ്ങൾ
ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ എന്നീ തസ്തികകളിലേക്ക് എച്ച്.എം.സിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഡിസംബര്‍ 6 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭ്യമാക്കണം. 

ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ബികോം, ടാലി, കമ്പ്യൂട്ടര്‍ എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0487 2389065. സ്ഥലം :തൃശ്ശൂർ 

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. 

സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain