റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ILDM) ന്റെ ഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടന്റ് മാനേജറുടെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ് നിയമനം.18,390 രൂപയാണ് പ്രതിമാസ വേതനം.
അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പ്ലസ്ടു / തത്തുല്യ യോഗ്യതയുമുള്ളവർക്ക് തിരുവനന്തപുരം പി.ടി.പി. നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
🔰കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വിവിധ ഒഴിവുകൾ
വയനാട് : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്ന്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
കല്‍പ്പറ്റ നഗരപരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്. ബന്ധപ്പെട്ട തസ്തികകളില്‍ യോഗ്യരായവര്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.