അംഗണവാടി വർക്കർ, ഹെൽപ്പർ മുതൽ വിവിധ അവസരങ്ങൾ.

അംഗണവാടി വർക്കർ, ഹെൽപ്പർ മുതൽ വിവിധ അവസരങ്ങൾ.
അങ്കണവാടി ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ.

കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ നിയമനം നടത്തുന്നതിനായുള്ള സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് ഡിസംബര്‍ 30, 31 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കോട്ടോപ്പാടം പഞ്ചായത്ത് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂവിന് എത്തണം.

അറിയിപ്പ് കിട്ടാത്തവര്‍ മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. .

ലാബ് ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിനു കീഴിലെ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (ലാബ് ടെക്നീഷ്യൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 40 വയസോ അതിൽ താഴെയോ പ്രായമുള്ള MLTയിൽ ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ MLT യിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ജനനതീയതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ട്രെയിനി അഭിമുഖം

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് നടപ്പിലാക്കി വരുന്ന അപൂർവ്വ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജനുവരി 3ന് അഭിമുഖം നടക്കും.

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആറുമാസത്തെ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പട്ട ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ രാവിലെ 10.30ന് തിരുവനന്തപുരം നളന്ദയിലുള്ള ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ തിരിച്ചറിയൽ രേഖയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഡോക്യുമെന്റുകളുമായി ഹാജരാകണം. 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

കൂത്തുപറമ്പ് ഗവ. ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐ ടി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി വിഷയത്തിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി /എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ അഭിമുഖത്തിന് എത്തണം. 
ഫോണ്‍- 04902364535

പ്രോജക്റ്റ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
 
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്ന് വർഷത്തെ കമേഴ്സ്യൽ പ്രാക്ടീസ്‌ ഡിപ്ലോമയോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെൻ്റ് ഡിപ്ലോമയോ പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗികൃത കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പോമയോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയോ പാസായിരിക്കുകയും വേണം.പ്രായപരിധി 2024 ജനുവരി 1 ന് 18 നും 30നും ഇടയിൽ. 

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ആനുവദിക്കുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഏഴ് വൈകിട്ട് മൂന്ന് വരെ. ഫോൺ 0478 2552230

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain