കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തില്‍ 2027 ഒക്ടോബര്‍ 19 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ഡെവലപ്മെന്റ് ഓഫ് സൈന്റിഫിക് കാപബിളിറ്റി ഫോര്‍ കോമ്പാറ്റിങ് ഇല്ലീഗല്‍ ട്രേഡ് ആന്‍ഡ് സസ്റ്റൈനബിള്‍ മാനേജ്മെന്റ് ഓഫ് ഇന്ത്യന്‍ റോസ് വുഡ് പദ്ധതിയിലേക്ക് പ്രൊജക്റ്റ് ഫെലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

ഫെലോഷിപ്പ്ആദ്യ രണ്ടു വര്‍ഷം 37,000 രൂപയും മൂന്നാം വര്‍ഷം 42,000 രൂപയും ലഭിക്കും.

പ്രായം 2024 ജനു. ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷകര്‍ എം. എസ്. സി. ബയോടെക്നോളജി/ ബോട്ടണിയില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമോ അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ ആകണം.

യുജിസി-ജെആര്‍എഫ്, യുജിസി-സിഎസ്‌ഐആര്‍ സമാന ദേശീയ ഗവേഷണ ഫെലോഷിപ്പ് അഭിലഷണീയ യോഗ്യതയാണ്.

ഓണ്‍ലൈന്‍ അഭിമുഖത്തിനായി അപേക്ഷകര്‍ അവരുടെ ബയോഡാറ്റ ഡിസംബര്‍ 20- നകം ഡോ. സുമ അരുണ്‍ ദേവിന് ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കണം.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ ലിങ്ക് നല്‍കും. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 23 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യുവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം.

വിശദവിവരങ്ങള്‍ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain