സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അവസരങ്ങൾ
സീനിയർ റസിഡന്റ് അഭിമുഖംതിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 16 ന് അഭിമുഖം നടത്തും.
അനസ്തേഷ്യയിലുള്ള പി ജിയാണ് യോഗ്യത. റ്റി.സി.എം.സി രജിസ്ട്രേഷൻ അഭികാമ്യം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ / യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.
അഭിമുഖം
ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിൽ ഡിസംബർ 16 രാവിലെ 10.30 ന് അഭിമുഖം നടത്തും. ബി.എസ്.സി പോളിമർ കെമിസ്ട്രി / എം.എസ്.സി പോളിമർ കെമിസ്ട്രി / പോളിമെർ ടെക്നോളജി ഡിപ്ലോമ / ബിടെക് പോളിമർ ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതകളും പ്രായവും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2720311, 7907856226.
പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഡിസംബർ 19 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 18 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി ഗൂഗിൾ ലിങ്ക് ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 19 ന് രാവിലെ 10 മണിക്ക് എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്റർ, സംഗീത കോളേജിനു പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.