മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ 21ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് പാസായ ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി: 45 വയസ്സ്.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ എത്തണം.
2) തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ എംഎംവി ട്രേഡില്‍ എസ്.ഐ.യു.സി നാടാര്‍ വിഭാഗത്തിനും സി.എച്ച്.എന്‍.എം ട്രേഡില്‍ ഈഴവ വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വെല്‍ഡര്‍ ട്രേഡില്‍ ഒ.ബി.സി, ഒ.സി വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27ന് ഐ.ടി.ഐ ഓഫീസില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
എംഎംവി, സി.എച്ച്.എന്‍.എം ട്രേഡുകളില്‍ രാവിലെ യഥാക്രമം 10.30നും 11.30നും വെല്‍ഡര്‍ ട്രേഡില്‍ ഉച്ചയ്ക്ക് 2 മണിക്കും അഭിമുഖം നടത്തും.
യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
3) പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്റ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ഫിറ്റിങ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.