മിൽമ ഷോപ്പിലും പാര്‍ലറിലും അവസരങ്ങൾ

മിൽമ ഷോപ്പിലും പാര്‍ലറിലും അവസരങ്ങൾ 
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി സഹകരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


അപേക്ഷകര്‍ തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. 

പാലിനും, അനുബന്ധ ഉത്പ്പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള തൃശ്ശൂര്‍ ജില്ലയിലെ അനുയോജ്യമായ സ്ഥലങ്ങളില്‍ 'മില്‍മ ഷോപ്പി അല്ലെങ്കില്‍ 'മില്‍മ പാര്‍ലര്‍' ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരം ലഭിക്കും. ആവശ്യമായ വായ്പ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. ജാമ്യമായി അഞ്ചു സെന്റില്‍ കുറയാത്ത വസ്തു അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം.


കോര്‍പ്പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകന്‍ സ്വന്തമായി സജ്ജീകരിക്കണം.

 തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ ഉല്‍പ്പന്നങ്ങളും, സാങ്കേതിക സഹായവും മില്‍മ ലഭ്യമാക്കും. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി തൃശ്ശൂര്‍ ടൗണ്‍ഹാളിന് എതിര്‍ വശത്തുളള കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain