എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും വഴി അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി ഇന്റർവ്യൂ നടത്തുന്നു.


ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ''പ്രയുക്തി'' 2025 പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ ജനുവരി 4 ന് എച്ച്.സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  

50 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 2500 ഓളം ഒഴിവുകള്‍ ഉണ്ട്. പ്രവൃത്തിപരിചയം ഉളളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു. എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. 
മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി. കാര്‍ഡ്, 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകേണ്ടതാണ്. എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്: ncs.gov.in, 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain