സർക്കാർ ഓഫീസിൽ സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റർ അവസരങ്ങൾ

സർക്കാർ ഓഫീസിൽ സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റർ അവസരങ്ങൾ 
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ പത്തനംതിട്ട ജില്ലയിൽ കുന്നന്താനത്ത് പ്രവർത്തിക്കുന്ന പാഴ്വസ്തു സംസ്ക്കരണ ശേഖരണ കേന്ദ്രത്തിലേയ്ക്ക് ഒഴിവുള്ള സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റർ തസ്ത‌ികകളിലേയ്ക്ക് (ഓരോ ഒഴിവു വീതം) ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.

വിശദമായ വിവരങ്ങൾ

മിനിമം വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി
50 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം
ദിവസ വേതനം: Rs. 730/- per day.
(പത്തനംതിട്ട ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്).

തീയതി : 21-01-2025 രാവിലെ 11.00 മണി സ്ഥലം ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം).


താൽപ്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain