കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ അവസരങ്ങൾ
കേരള സർക്കാരിന്റെ തൊഴിൽ, നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE) ഒരു യൂണിറ്റായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നുടെക്നിക്കൽ അസിസ്റ്റന്റ് / ഇൻസ്ട്രക്ടർ (മെറ്റൽ ആൻഡ് പ്ലാസ്റ്റിക് വർക്ക്ഷോപ്പ്), ടെക്നിക്കൽ അസിസ്റ്റന്റ് - ഇൻസ്ട്രക്ടർ (എവി ലാബ്ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി), അസിസ്റ്റന്റ് പ്രൊഫസർ (ബി. ഡെസ്), പ്രിൻസിപ്പൽ തുടങ്ങിയ വിവിധ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ഡിപ്ലോമ അല്ലെങ്കിൽ ITI/ ബിരുദം/ ബിരുദാനന്തര ബിരുദം/ Ph D
പരിചയം: 3 - 15 വർഷം
പ്രായപരിധി: 60 വയസ്സ്.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) പാലക്കാട്: ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയിട്ടുള്ള സേവക് (സെല്‍ഫ എംപളോയ്ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കേന്ദ്ര) ന്റെ വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 38 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വിലാസം:മാനേജര്‍, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594. അവസാന തിയതി: ഫെബ്രുവരി അഞ്ച്.
3) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
എം.ജി/ഡിഎൻബി യിൽ അനസ്തെസിയോളജിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.
പ്രതിമാസ വേതനം 70,000 രൂപ.
ഒരു വർഷമാണ് കരാർ കാലാവധി.
താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 22ന് ഉച്ചയ്ക്ക് 12ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.