ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററുകളില്‍ ഹെൽപ്പർ അവസരം
തൃശൂർ: നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പുകള്‍ക്ക് കീഴിലുള്ള ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററുകളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.ഇരുനിലംകോട്, കരിയന്നൂര്‍, കുന്ദംകുളം, കൊണ്ടാഴി എന്നിവിടങ്ങളിലാണ് നിയമനം നടക്കുന്നത്.
അപേക്ഷാ ഫോം, ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ഫെബ്രുവരി ആറിന് രാവിലെ 10 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
പുത്തന്‍ചിറയിലുള്ള ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അപേക്ഷ നല്‍കിയവര്‍ അപേക്ഷിക്കേണ്ടതില്ല. 20 ല്‍ അധികം അപേക്ഷകള്‍ വന്നാല്‍ അഭിമുഖത്തോടൊപ്പം എഴുത്തുപരീക്ഷയും നടത്തുന്നതാണ്.
40 വയസ്സിന് താഴെയുള്ള കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ജി.എന്‍.എം നഴ്‌സിംഗ് ബിരുദധാരിക്കള്‍ക്ക് അപേക്ഷിക്കാം.