ഫാർമസിസ്റ്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, വുമൺ ഫെസിലിറ്റേറ്റർ, കൗൺസലർ, സീനിയർ റസിഡന്റ് ഡോക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
1.ഫാർമസിസ്റ്റ് ഒഴിവ്
സപ്ലൈകോയുടെ ചങ്ങനാശേരി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിന്റെ ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ബിഫാം / ഡിഫാം യോഗ്യതയും അഭികാമ്യം. താല്പര്യമുള്ളവർ ഫെബ്രുവരി പന്ത്രണ്ടിന് അസൽ സർട്ടിഫിക്കറ്ററുകളും തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ എത്തണം. വിശദവിവരത്തിന് ഫോൺ : 9446569997
2.ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ സ്കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് 6 മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. (കോഴിക്കോട്, ഫറോക്ക് എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗിൽ) ഫോൺ: 9496244701
3.വുമൺ ഫെസിലിറ്റേറ്റർ നിയമനം
കോഴിക്കോട് കോർപ്പറേഷന്റെ 2024-25 വർഷത്തെ പദ്ധതി നം: 327 ന് കീഴിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ള്യു, ജെൻഡർ സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം. പ്രവർത്തി പരിചയം അഭികാമ്യം.
കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് മൂൻഗണന. മറ്റു പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 18 ന് ഐ സി ഡി എസ് അർബൻ 1 ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ: 0495-2702523, 8281999306.
4. കൗൺസലർ നിയമനം
കേരള ഫിഷറീസ് വകുപ്പിനു കീഴിൽ റസിഡൻഷ്യൽ രീതിയിൽ ഒമ്പത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ്സുകളിൽ കൗൺസലർമാരെ നിയമിക്കുന്നു. മെഡിക്കൽ ആൻഡ് സൈക്യാട്രി/ ചൈൽഡ് വെൽഫെയറിലുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ കൗൺസലിങ്/ ക്ലിനിക്കൽ സൈക്കോളജിയിലുള്ള പി ജി ആണ് യോഗ്യത. സർക്കാർ മേഖലയിൽ കൗൺസലിങ് നടത്തിയുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സ്യതൊഴിലാളികളുടെ മക്കൾക്ക്/ മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന.
അപേക്ഷകർ ഫെബ്രുവരി 12 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. വിലാസം: ഫിഷറീസ് ഡയറക്ടർ, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33. ഇ-മെയിൽ: fisheriesdirector@gmail.com. കൂടുതൽ വിവരങ്ങൾക്ക്: click here, 0471-2305042.
5.സീനിയർ റസിഡന്റ് ഡോക്ടറുടെ ഒഴിവ്
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിലേക്ക് സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്സും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 18-40. താത്പര്യമുള്ളവർ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഫെബ്രുവരി 20ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം