പ്രയുക്തി മെഗാ തൊഴിൽമേള വഴി അവസരങ്ങൾ.
കാസര്‍കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സീതാംഗോളിയിലുള്ള മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുയേറ്റ് സ്റ്റഡീസില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് മാലിക് ദിനാര്‍ കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ് മുഖേനയോ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയോ തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
2) എറണാകുളം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകൾ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് നിന്നും ലഭിക്കുന്നതാണ്.