സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിൽ അവസരങ്ങൾ
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിലെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്റ്റിലേക്ക് റിസർച്ച് സയന്റിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് എന്നിവരെ കരാർ നിയമനം നടത്തുന്നു.പ്രൊജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികയിൽ ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും.
അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആൻത്രോപോളജി, ലൈഫ് സയൻസ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം.
പ്രായപരിധി: 35 .
പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ പബ്ലിക്ക് ഹെൽത്ത്, നഴ്‌സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധം.
പ്രായപരിധി 40.
അപേക്ഷകൾ ഏപ്രിൽ 10 വൈകീട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി നൽകാം.
ട്രാസ്‌ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾക്ക് മുൻഗണന.
2) എറണാകുളം: തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.
ബാച്ച്ലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി ബിരുദവും യോഗ ഡിപ്ലോമ/ ബി.എന്‍.വൈ.എസും അല്ലെങ്കില്‍ യോഗയില്‍ എം.എസ്.സി ആണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, ജനന തിയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.