മൃഗസംരക്ഷണ വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ
കോഴിക്കോട്: ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം കോഴിക്കോട് ജില്ലയിലെ തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഉടന്‍ ഉണ്ടാവുന്ന വെറ്ററിനറി സര്‍ജന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.യോഗ്യത - വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2.30 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം.
2) കണ്ണൂർ : ചെറുപുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ കുട്ടികളെ പരിപാലിക്കാന്‍ താല്‍പര്യമുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ള ചെറുപുഴ പഞ്ചായത്തില്‍ താമസിക്കുന്ന യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം ചെറുപുഴ ഗ്രാമ പഞ്ചായത്ത്, പയ്യന്നൂര്‍ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.