എയര്‍പോര്‍ട്ട് അതോറിറ്റിയിലേക്ക് പുതിയ അവസരങ്ങൾ
എയര്‍പോര്‍ട്ട് അതോറിറ്റിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. കണ്‍സള്‍ട്ടന്റ് വിഭാഗത്തിലേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 2ന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷയും അനുബന്ധ രേഖകളും അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.തസ്തികയും ഒഴിവുകളും
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ആകെ 20 ഒഴിവുകളാണുള്ളത്.
പ്രായ പരിധി
65 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75,000 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
ലഭിച്ച അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
ശേഷം ഇവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെലക്ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സൈറ്റിലുണ്ട്.
അപേക്ഷ വിവരങ്ങൾ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കണ്‍സല്‍ട്ടന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വിശദ വിവരങ്ങള്‍ അറിയുക. യോഗ്യത, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
താഴെ നൽകിയ വെബ്സൈറ്റ് വഴി ജോലി വിവരങ്ങൾ വായിച്ചു അറിയുക
വെബ്സൈറ്റ് ലിങ്ക്- https://aai.aero/
ഇമെയില്‍- chqrectt@aai.aero