വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ അവസരങ്ങൾ
വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ തിരുവനന്തപുരത്തുള്ള സ്‌പേസ് ഫിസിക്‌സ് ലാബിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോമാരെ നിയമിക്കുന്നു. ആകെ 10 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 2ന് മുന്‍പായി അപേക്ഷകള്‍ നല്കണംതസ്തികയും, ഒഴിവുകളും
സ്‌പേസ് ഫിസിക്‌സ് ലാബ് (SPL), വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, തിരുവനന്തപുരത്ത്- ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍ 10. കരാര്‍ അടിസ്ഥാനത്തില്‍ 1 വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. ഇത് 5 വര്‍ഷം വരെ കൂട്ടാം
ശമ്പളം വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,000 രൂപ ശമ്പളമായി പ്രതിമാസം ലഭിക്കും.
പ്രായപരിധി
28 വയസ് വരെയാണ് പ്രായപരിധി. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
എംഎസ്.സി (ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്/ എഞ്ചിനീയറിങ് ഫിസിക്‌സ്/ സ്‌പേസ് ഫിസിക്‌സ്/ അന്തരീക്ഷ ശാസ്ത്രം/ മെറ്റിയോറോളജി/ പ്ലാനറ്ററി സയന്‍സസ്)- കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ എംഎസ്/ എംഇ/ എംടെക്( അന്തരീക്ഷ ശാസ്ത്രം/ സ്‌പേസ് സയന്‍സ്/ പ്ലാനറ്ററി സയന്‍സ്/ അപ്ലൈഡ് ഫിസിക്‌സ്/ എഞ്ചിനീയറിങ് ഫിസിക്‌സ്) കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ വിജയിക്കണം.
അപേക്ഷ വിവരങ്ങൾ
താല്‍പര്യമുള്ളവര്‍ www.vssc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 2ന് മുന്‍പായി അയക്കണം. അപേക്ഷയോടൊപ്പം, എംഎസ്.സി/ എംടെക് സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ പിഡിഎഫ് ഫയലാക്കി അയക്കണം.
വിശദമായ യോഗ്യത വിവരങ്ങളും, അപേക്ഷ രീതികളും ചുവടെ വിജ്ഞാപനത്തിലുണ്ട്. അത് വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.