വിവിധ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷനിൽ അവസരങ്ങൾ.

വിവിധ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷനിൽ അവസരങ്ങൾ.
കേരളത്തിൽ വിവിധ പഞ്ചായത്തുകളിൽ ജലജീവന്‍ മിഷന്റെ ഭാഗമായി ചിറക്കല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് അഭിമുഖം വഴി ജെ.ജെ.എം വളണ്ടിയര്‍മാരെ നിയമിക്കും.തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷിക്കാം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുകാ.

യോഗ്യത വിവരങ്ങൾ

സിവില്‍ എഞ്ചിനീയറിങ്ങ് (ഐ.ടി.ഐ/ഡിപ്ലോമ/ബിടെക്) യോഗ്യതയുള്ളവര്‍

അപേക്ഷ വിവരങ്ങൾ?

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്, ഫോണ്‍ നമ്പര്‍, ഇ - മെയില്‍ വിലാസം എന്നിവ സഹിതം ഏപ്രില്‍ ഒമ്പത് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന്‍ കൂത്തുപറമ്പ്, താണ, കണ്ണൂര്‍, പിന്‍ - 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com ഇ മെയില്‍ വഴിയോ അപേക്ഷിക്കാം.
 പ്രദേശവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും

2) കുടുബശ്രീ ജില്ലാ മിഷന്‍ ഇടുക്കി ജില്ലയിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ 1 പോസ്റ്റ് 1 (നോണ്‍ ഫാം &ലൈവ്ലി ഹുഡ്)- തൊടുപുഴ ബ്ലോക്കിലെ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എപ്രില്‍ 2 ന് രാവിലെ 10.30 ന് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.

ബ്ലോക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. 18 നും 35 നും ഇടയില്‍ പ്രായമുളള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain