കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസ് ബോർഡ് കൊച്ചി, എക്സിക്യൂട്ടീവ് (ഡെവലപ്മെന്റ്) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
1) ഒഴിവ്
കൊച്ചി, കേരളം: 2
ബോഡിനായ്ക്കനൂർ, തമിഴ്നാട് : 1
ഉന, HP : 1
മംഗൻ, സിക്കിം: 1
സുഖിയ പൊഖാരി, വെസ്റ്റ് ബംഗാൾ: 1
2) യോഗ്യത
BSc (അഗ്രി./ ഹോർട്ടി./ ഫോറസ്ട്രി)
അല്ലെങ്കിൽ
MSc ബോട്ടണി (ജനറൽ / സ്പെഷ്യലൈസേഷൻ)
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 - 35,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 7
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) കൊല്ലം: സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പ്രോജക്ടില്‍ മാനേജര്‍ ഒഴിവുണ്ട്.
യോഗ്യത: ഏതെങ്കിലും സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും റൂറല്‍ ഡെവലപ്പ്‌മെന്റ് ഹെല്‍ത്ത്, എച്ച്.ഐ.വി/എയ്ഡ്‌സ് പ്രോഗ്രാം എന്നിവയിലൊന്നില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന.
മാര്‍ച്ച് 26ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം.
വിലാസം: ലൗവ്‌ലാന്‍ഡ് ടി.ജി പ്രോജക്ട്, ജെ.എസ് നാസ്, തോപ്പില്‍ നഗര്‍, എ.ആര്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം, മേടയില്‍ മുക്ക്, രാമന്‍കുളങ്ങര, കൊല്ലം.
3) കോട്ടയം: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം