പൊതുമേഖലാസ്ഥാപനമായ ഫക്ടിൽ വിവിധ അവസരങ്ങൾ
പൊതുമേഖലാസ്ഥാപനമായ ദ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമി ക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ കുക്ക്-കം-ബേറർ (പുരുഷൻ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാറടിസ്ഥാ നത്തിലാണ് നിയമനം. കാലാവധി പിന്നീട് നീട്ടിനൽകിയേക്കാംശമ്പളം: 22,000 രൂപ
യോഗ്യത: പത്താംക്ലാസ് ജയവും ഫുഡ് പ്രൊഡക്ഷൻ/കുക്കി ങ്ങിലുള്ള സർട്ടിഫിക്കറ്റും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 35 വയസ്സ് കവിയരുത്(1990 മാർച്ച് ഒന്നിനും 2007 ഫെബ്രു വരി 28-നും ഇടയിൽ ജനിച്ചവർ. രണ്ട് തീയതിയുമുൾപ്പെടെ). പ്രായ പരിധിയിൽ ഭിന്നശേഷിക്കാർക്ക് പത്തുവർഷവും എസ്‌സി/എസ്ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി (എൻസിഎൽ) വിഭാഗത്തിന് മൂന്നുവർഷവും ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സ്കിൽ ടെസ്റ്റ് നടത്തിയാകും തിരഞ്ഞെടുപ്പ്.
അപേക്ഷ: ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, യോഗ്യത, പ്ര വൃത്തിപരിചയം എന്നിവ തെളിയി ക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾക്കൊപ്പം സ്‌പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ്.
മുഖേന അയക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2. സ്പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ് മുഖേന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 9.
വിശദവിവരങ്ങൾക്ക് www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2) മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ്/കെ.എ.എസ്.പിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നിയമനം നടത്തുന്നു.
ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയിച്ച നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം.
45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഏപ്രിൽ മൂന്നിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടികാഴ്ചയ്ക്ക് എത്തണം.