കേരള വനം വകുപ്പിൽ ഏഴാം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ

കേരള വനം വകുപ്പിൽ ഏഴാം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ
കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പാർക്കിലെ വിവിധ കെട്ടിടങ്ങൾ, അവയിലെ ടോയ്‌ലറ്റുകൾ, മുറ്റവും പരിസരവും, പാർക്കിംഗ് ഏരിയ, റിസപ്ഷൻ കേന്ദ്രം, മൃഗങ്ങളെ പാർപ്പിച്ചിട്ടുള്ള സ്ഥലങ്ങൾ, ഗാർഡനുകൾ, സന്ദർശക പാതകൾ റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഓരോ ഏരിയയുടെയും സ്വഭാവനമനുസരിച്ചുള്ള ശുചീകരണ ഉപകരണങ്ങൾ ഉപയോഗിച്ചു വൃത്തിയാക്കുക;


 ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന ചപ്പുചവറുകൾ, മാലിന്യ നിക്ഷേപ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ എന്നിവ ഇതിനായി തയ്യാറാക്കിയിട്ടുള്ള സംസ്കരണ സ്ഥലത്തു എത്തിക്കുക; കൂടെക്കൂടെ വൃത്തിയാക്കൽ ആവശ്യമായി വരുന്ന ഗ്ലാസ്/ പോളി കാർബണേറ് ഷീറ്റ് മേൽക്കൂരകൾ. ജനൽ കതകുകൾ എന്നിവ വൃത്തിയാക്കുക,ഓഫീസ് പരിസരത്തുള്ള ചെടികൾ സംരക്ഷിക്കുക : ഹോസ്പിറ്റൽ സമുച്ചയം, വിവിധ കിച്ചണുകൾ, ക്വാറന്റൈൻ കേന്ദ്രം എന്നിവ ശുചിയാക്കുക തുടങ്ങി മേലധികാരികൾ ആവശ്യപ്പെടുന്ന അനുബന്ധ ജോലികൾ,

യോഗ്യതകൾ

1. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഡിഗ്രി ഉണ്ടാകാൻ പാടില്ല.

2 മറ്റു യോഗ്യതകൾ : കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ,

കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി വർക്കർ, ഫുൾ ടൈം /പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലെ ജോലി പരിചയം അഭികാമ്യം.

പ്രായം അപേക്ഷകർ 2025 ജനുവരി 1 നു 45 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനവും നിയമന കാലാവധിയും കരാർ അടിസ്ഥാനത്തിൽ 1 വർഷത്തേക്കാണ് നിയമനം. പ്രതിമാസ കരാർ വേതനം 18390 രൂപയായിരിക്കും.

ജോലി സമയം: രാവിലെ 08.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെ അടിയന്തിര ഘട്ടത്തിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും.


തെരഞ്ഞെടുപ്പ് രീതി. അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.

അപേക്ഷ സമർപ്പിക്കേണ്ട വിധം ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം പരസ്യത്തിന്റെ അനുബന്ധമായി കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്‌ഡ്രസ്സിൽ അയക്കണം. 


അപേക്ഷകൾ നേരിട്ടും errokottoor@gmail.com സ്വീകരിക്കുന്നതാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain