ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ അവസരങ്ങൾ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 391 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏപ്രിൽ 1ന് അവസാനിക്കും. കർണാകയിലെ കൈഗ സൈറ്റിലേക്കാണ് നിയമനം. തസ്തിക വിവരങ്ങൾ
സയന്റിഫിക് അസിസ്റ്റന്റ് = 45 ഒഴിവുകൾ (സിവിൽ 19, മെക്കാനിക്കൽ 15, കമ്പ്യൂട്ടർ സയൻസ് 1, ഇലക്ട്രോണിക്‌സ് 2, ഇൻസ്ട്രുമെന്റേഷൻ 1, ഇലക്ട്രിക്കൽ 7).
സ്‌റ്റൈപ്പന്റ് ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് = 82 ഒഴിവ് (ബിഎസ് സി കെമിസ്ട്രി 4, ബിഎസ് സി ഫിസിക്‌സ് 2, ഇലക്ട്രോണിക്‌സ് 13, ഇൻസ്ട്രുമെന്റേഷൻ 6, ഇലക്ട്രിക്കൽ 24, മെക്കാനിക്കൽ 33)
സ്‌റ്റൈപ്പൻഡ് ട്രെയിനി / ടെക്‌നീഷ്യൻ = 226 ഒഴിവ് (ഓപ്പറേറ്റർ 88, ഇലക്ട്രീഷ്യൻ 31, ഫിറ്റർ 55, ഇലക്ട്രോണിക്‌സ് മെക്കാനിക് 17, ഇൻസ്ട്രുമെന്റ് മെക്കാനിക് 24, മെഷീനിസ്റ്റ് 3, ടർണർ 6, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ 1, ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ 1).
അസിസ്റ്റന്റ് ഗ്രേഡ് 1 = 36 ഒഴിവ് (എച്ച്ആർ 22, ഫിനാൻസ് & അക്കൗണ്ട്‌സ് 4. കോൺട്രാക്ട് & മെറ്റീരിയൽ മാനേജ്‌മെന്റ് 10).
യോഗ്യത & ശമ്പളം
സയന്റിഫിക് അസിസ്റ്റന്റ്
ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമ. OR ബിഎസ് സി കമ്പ്യൂട്ടർ സയൻസ്.
ബിഎസ് സിയും കമ്പ്യൂട്ടർ സയൻസിൽ ഒരു വർഷ ഡിപ്ലോമയും. ശമ്പളമായി 54,162 രൂപ ലഭിക്കും.
സ്റ്റൈപ്പന്റ് ട്രെയിനി / സയന്റിഫിക് അസിസ്റ്റന്റ്
ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമ. OR ബിഎസ് സി (ഫിസിക്‌സ്/ കെമിസ്ട്രി). സ്റ്റൈപ്പന്റ് കാലയളവിൽ 24,000-26,000 രൂപ ലഭിക്കും.
അസിസ്റ്റന്റ് ഗ്രേഡ് 1
50 ശതമാനം മാർക്കോടെ ബിരുദം. ശമ്പളമായി 39,015 രൂപ ലഭിക്കും.
അപേക്ഷ വിവരങ്ങൾ
അപേക്ഷകൾ ന്യൂക്ലിയർ തെർമൽ പവർ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നൽകാം. വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.