കേരള സർക്കാർ വഴി വിദേശത്തേക്ക് അവസരങ്ങൾ.
കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി സൗദി അറേബ്യയിലെ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുപുരുഷന്മാർക്ക് അപേക്ഷിക്കാം
HVAC- ടെക്, ചില്ലർ - ടെക്, ELV - ടെക്, ഇലക്ട്രിക്കൽ, ജനറേറ്റർ - ടെക്, MEP - ടെക്, MEP - സപ്, ഹോസ്പിറ്റാലിറ്റി - സൂപ്പർവൈസർ, ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, BMS - ഓപ്പറേറ്റർ, AV - ടെക്, FLS - ടെക്, RO - പ്ലാന്റ് - ടെക്, പമ്പ് ടെക്, എലിവേറ്റർ ടെക്, കൺട്രോൾസ് ടെക്നീഷ്യൻ, മീഡിയം വോൾട്ടേജ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികയിലായി 85 ഒഴിവുകൾ
യോഗ്യത: ITI/ ഡിപ്ലോമ
പരിചയം: 2 വർഷം
ശമ്പളം:1500 - 4500 SAR
ജോയിനിംഗ് ടിക്കറ്റ്, വിസ, ഗതാഗതം, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കുന്നതാണ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) വയനാട്: കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി ഡാം സുരക്ഷക്കായി വിമുക്തഭടന്മാരില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.
എസ്.എസ്.എല്‍.സി, തത്തുല്യ പരീക്ഷ വിജയിച്ചവര്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയണം. കൂടുതല്‍ ഭാഷാ പരിജ്ഞാനം അഭിലഷണീയ യോഗ്യതയായിരിക്കും.
35 നും 60 നുമിയടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് കല്‍പ്പറ്റ നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയം ക്രമീകരിക്കും.
പ്രതിദിനം 755 രൂപയാണ് നല്‍കുക.
വിമുക്തഭടന്മാര്‍, അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍ അസല്‍ രേഖകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.